നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് തീപിടിച്ചു ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

Spread the love

തൊടുപുഴ: ഇടുക്കി ബോഡിമെട്ടില്‍ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ തീ ആളിപടര്‍ന്നു.

video
play-sharp-fill

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കിഷോര്‍, ഭാര്യ വിദ്യ, മകന്‍ ജോഷ്വ (14)്, മകന്‍ ജോയല്‍ (11 ) ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇവരെ നാട്ടുകാര്‍ രക്ഷപെടുത്തിയ ശേഷമാണ് വാഹനത്തില്‍ തീ പടര്‍ന്നത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group