
സ്വന്തം ലേഖകൻ
ഇടുക്കി: അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ചതിന് പിന്നാലെ നാലംഗ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫിസ് ആക്രമിച്ചു. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകാരന് രാജന്, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 7.30നാണ് അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ചതില്‍ പ്രകോപിതരായ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫിസ് ആക്രമിക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജ, അക്കൗണ്ടന്റ് ശ്രീകുമാര്‍, ജീവനക്കാരായ രാമന്, മനു, സുമേഷ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകുമാറിന്റെ കൈകാലുകള്‍ക്കും രാമന്റെ കൈക്കും ഒടിവുണ്ട്. അംഗപരിമിതനായ രഞ്ജനെ സംഘം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പഞ്ചായത്ത് ഓഫിസ് സാമഗ്രികള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിന്നക്കനാല്‍ വില്ലേജ് ഓഫിസിന് സമീപം ജോയി ജോര്‍ജ് എന്നയാളുടെ അനധികൃത നിര്‍മാണം തിങ്കളാഴ്ച പൊളിച്ചിരുന്നു.