
പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കിഴക്കഞ്ചേരിയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാൾ മരിച്ചു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കിഴക്കഞ്ചേരി ഒലിപ്പാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയിലുള്ളത്. പാലക്കാട് ജില്ലാശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.


