video

00:00

Saturday, May 17, 2025
HomeMainഎംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലംഗ സംഘം എക്സൈസ് പിടിയിൽ ; 12 ഗ്രാം എംഡിഎംഎ പ്രതികളിൽ...

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലംഗ സംഘം എക്സൈസ് പിടിയിൽ ; 12 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെത്തി

Spread the love

പാലക്കാട്: എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലംഗ സംഘം എക്സൈസ് പിടിയിൽ. പാലക്കാട് വാളയാറിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.

12 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിൻ്റെ കൈവശം ഉണ്ടായിരുന്നത്. എറണാംകുളം സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ അശ്വതി ദീർഘകാലമായി ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘാംഗം എന്ന് എക്സൈസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments