കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി ; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു ; ദാരുണമായി മരിച്ചത് രണ്ട് വയസിനും ഏഴ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികൾ
സ്വന്തം ലേഖകൻ
ഗുജറാത്ത്: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ മാതാപിതാക്കള്‍ രാവിലെ ഏഴരയോടെ സമീപത്തെ ഫാമില്‍ ജോലിക്കായി പോയി. ഇവരുടെ ഏഴ് മക്കളെ തനിച്ച് വീട്ടിലാക്കിയാണ് ജോലിക്ക് പോയത്. കുട്ടികളില്‍ നാലുപേര്‍ കളിക്കുന്നതിനിടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഫാം ഉടമയുടെ കാറിനുള്ളില്‍ കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഫാം ഉടമയും കുട്ടികളുടെ മാതാപിതാക്കളും തിരികെ വന്നപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. അംറേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0