
പെരുവ: മധ്യവയസ്കനെ കനാലില്‍ മരിച്ച നിലയിൽ കണ്ടെത്തി.. കാരിക്കോട് തട്ടാറു കുന്നേല്‍ വിജയൻ(63) ആണ്.വീടിനു സമീപത്തുള്ള കാരിക്കോട് എം.വി.ഐ.പി.
ഉപ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി വൈകി വീട്ടിലെത്താത്തതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കടുത്തുരുത്തി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ എത്തി മൃതദേഹം പുറത്തെത്തിക്കുകയും ആയിരുന്നു.
വീട്ടിലേക്ക് പോകും വഴി കാല്‍വഴുതി വീണതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.സംസ്കാരം നടത്തി. ഭാര്യ:ഭാരതി.മക്കള്‍:ബില്‍ജിത്ത് അഭിജിത്ത്.മരുമക്കള്‍:ഷീജമോള്‍, അഖില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


