
തലപ്പുഴ : വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി. മക്കിമല മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയത്. പൊലീസ് സ്ഥിരമായി പരിശോധനകൾക്കും മറ്റും എത്തുന്ന വഴിയിലാണ് കുഴി ബോംബ് കണ്ടെത്തിയത്.
മാവോയിസ്റ്റുകൾ സ്ഥിരമായി വന്നു പോകുന്ന മേഖലയിലാണ് കുഴി ബോംബ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വനവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് കുഴി ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവോയിസ്റ്റുകളാണോ കുഴി ബോംബ് വച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



