video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക്: കളക്ട്രേറ്റിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക്: കളക്ട്രേറ്റിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പതിനൊന്നാം ശമ്പള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണ്ണമായിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ 80 ശതമാനം ജീവനക്കാരും പണിമുടക്കി. സർവീസ് മേഖലയിൽ ജില്ലാ ഓഫീസുകളിൽ 10 മുതൽ 30 ശതമാനം ജീവനക്കാർ പണിമുടക്കിയപ്പോൾ മറ്റ് ഓഫീസുകളിൽ 65 ശതമാനത്തിലേറെ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായി എന്ന് യു.റ്റി. ഇ. എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ നാസർ മുണ്ടക്കയവും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു .റ്റി.ഇ.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി കോട്ടയം കളക്ട്രേറ്റിൽ പണിമുടക്കിയ ജീവനക്കാർ പ്രകടനവും യോഗവും നടത്തി . കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.

ചരിത്രത്തിലെ ഏറ്റവും മോശം ശബള പരിഷ്ക്കരണ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളതെന്നും സർവ്വീസ് വെയ്റ്റേജ് ഇല്ലാതാക്കിയും സി.സി.എ. നിർത്തലാക്കിയും അഞ്ച് വർഷ തത്വം അട്ടിമറിച്ചും ഫിറ്റ്മെൻ്റ് ബെനിഫിറ്റിൽ കുറവ് വരുത്തിയും നൽകിയ ശുപാർശ ജീവനക്കാരിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനുള്ള താക്കീതായി പണിമുടക്ക് ജില്ലയിൽ മാറി എന്നും അദ്ദേഹം പറഞ്ഞു. . എൻ ജി. ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി പി. അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മാരായ ജെ ജോബിൻസൺ , അനൂപ് പ്രാപ്പുഴ , അജേഷ് പി.വി. , രതീഷ് ബാബു , ഷാജി മോൻ ഏബ്രഹാം , പി.എൻ. ചന്ദ്രബാബു, സജിമോൻ സി. ഏബ്രഹാം, പ്രവീൺ ലാൽ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments