video
play-sharp-fill

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് അലമാര കുത്തിത്തുറന്ന് മോഷണം; തട്ടിയെടുത്തത് 25 ലക്ഷം രൂപയും ലക്ഷങ്ങളുടെ സ്വര്‍ണവും; മുഖ്യപ്രതി അറസ്റ്റിൽ

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് അലമാര കുത്തിത്തുറന്ന് മോഷണം; തട്ടിയെടുത്തത് 25 ലക്ഷം രൂപയും ലക്ഷങ്ങളുടെ സ്വര്‍ണവും; മുഖ്യപ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

ഫോര്‍ട്ടുകൊച്ചി: ചിരട്ടപ്പാലത്തെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.

കരുവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപ്പറമ്പില്‍ മുജീബിനെയാണ് (44) മട്ടാഞ്ചേരി അസി. കമ്മിഷണര്‍ കെ.ആര്‍. മനോജ്, മട്ടാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി എം.ഇ.എസ് ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്ന് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം.

വീട്ടുകാര്‍ കലൂര്‍ പള്ളിയില്‍ പോയസമയത്ത് വീടിന്റെ ഒന്നാം നിലയിലെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷംരൂപയും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും മുപ്പത്തയ്യായിരം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കവരുകയായിരുന്നു.

എസ്.ഐമാരായ കെ.ആര്‍. രൂപേഷ്, വി.എസ്. സന്തോഷ്‌കുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനീഷ്, മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോണ്‍,അഗസ്റ്റിന്‍ എന്നിവരും എ.സി.പിയുടെ സ്‌ക്വാഡ് എസ്.ഐ. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണത്തിന് നേതൃത്വം നല്‍കി.