
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ലഹരിമരുന്നു വേട്ട. സിന്തറ്റിക്ക് ലഹരി വിൽപ്പന സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ ആഫ്രിത്, ഹിജാസ്, അമൽ, ഫിർദോസ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നും 50 ഗ്രാം എംഡിഎംഎ യുമായാണ് യുവാക്കൾ പിടിയിലാവുന്നത്.
കൊച്ചി എക്സൈസ് ഡെപ്യൂട്ടി ഡയറക്ടർ ടി.എം മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ അഫ്രീത് ബംഗളൂരുവിൽ നിന്നും ചില്ലറ വില്പനയ്ക്കായി കൊച്ചിയിലേക്ക് എത്തിച്ചതായിരുന്നു. വിൽപ്പനയ്ക്കായി സിപ്പ് കവറിലാക്കിയ നിലയിലായിരുന്നു എംഡിഎംഎ.
നഗരത്തിലെ വിദ്യാർത്ഥികളെയും ഐടി പ്രഫഷണലുകളെയും കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ലഹരി മരുന്ന് എത്തിക്കുന്നതെന്നും യുവാവ് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group