video
play-sharp-fill

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു ; ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വീട്ടിലിരിക്കുമ്പോൾ അക്രമികൾ അതിക്രമിച്ചു കയറി നിറയൊഴിക്കുകയായിരുന്നു

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു ; ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വീട്ടിലിരിക്കുമ്പോൾ അക്രമികൾ അതിക്രമിച്ചു കയറി നിറയൊഴിക്കുകയായിരുന്നു

Spread the love

കൊളംബോ : ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു. ശ്രീലങ്കന്‍ അണ്ടര്‍ 19 മുന്‍ നായകന്‍ ധമ്മിക നിരോഷനയാണ് വെടിയേറ്റ് മരിച്ചത്.

അംബലാന്‍ഗോണ്ടയിലെ കണ്ട മവാത്തയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വീട്ടില്‍ ഇരിക്കുമ്ബോള്‍ അക്രമികള്‍ അതിക്രമിച്ചു കയറി നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ഉടന്‍ സ്ഥലത്തെത്തി. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലങ്കന്‍ യുവനിരയില്‍ ഭാവിയുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായി കരുതപ്പെട്ട താരമായിരുന്നു ധമ്മിക നിരോഷന. മുന്‍ ലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയവര്‍ ധമ്മികയുടെ നായകത്വത്തില്‍ കളിച്ചവരാണ്.

 

ധമ്മിക നിരോഷന 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും എട്ട് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 300 റണ്‍സും 19 വിക്കറ്റുകളും നേടിയിട്ടുണ്ട്. 20-ാം വയസ്സില്‍ അദ്ദേഹം ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.