play-sharp-fill
മുൻ മന്ത്രി വിജെ തങ്കപ്പൻ അന്തരിച്ചു

മുൻ മന്ത്രി വിജെ തങ്കപ്പൻ അന്തരിച്ചു

മുൻ മന്ത്രിയും സി.പി.എം നേതാവുമായ വിജെ തങ്കപ്പൻ (87) അന്തരിച്ചു. 1987-1991 കാലത്ത് നായനാർ മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. നേമം,നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചു നാല് തവണ എം.എൽ.എ ആയിട്ടുണ്ട്.