കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ സസ്പെൻഡ് ചെയ്തു; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിന്മേൽ ആറുമാസത്തേക്കാണ് നടപടി

Spread the love

തിരുവനന്തപുരം: കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി. പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണ് നടപടി.

ആറ് മാസത്തേക്ക് ആണ് സസ്പെൻഷൻ. രേഖാമൂലം മറുപടി നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം എ ലത്തീഫിന് നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്.

കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി. യൂണിറ്റ് കമ്മിറ്റി യോ​ഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ അച്ചടക്ക ലംഘനങ്ങളുെട അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വഭാ​ഗീയത ഉണ്ടാക്കാൻ ലത്തീഫ് ശ്രമിച്ചുവെന്ന് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം എ ലത്തീഫ് നിർദേശം നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.