കര്‍ണാടക മുന്‍ പൊലീസ് മേധാവിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭാര്യ പോലീസ് കസ്റ്റഡിയിൽ

Spread the love

ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവി ഓംപ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ ഭാര്യയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1981 ബാച്ച് ഐപിസ് ഓഫീസറാണ് ഓം പ്രകാശ്. 2015 മാര്‍ച്ചിലാണ് ഓം പ്രകാശ് കര്‍ണാടക ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്സിന്റെയും ചുമതല വഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group