
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
സൗരവ് ഗാംഗുലി ഒരു പരിപാടിയില്‍ പങ്കെടുക്കാൻ ബർദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ദന്തൻപൂരിനടുത്ത് വെച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ വരികയായിരുന്നു, പിന്നാലെ ഡ്രൈവർക്ക് പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നു എന്നാണ് വിവരം. ഇതുമൂലം പിന്നില്‍ നിന്ന് വന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയും അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറില്‍ ഇടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാഗ്യവശാല്‍, ഈ അപകടത്തില്‍ സൗരവ് ഗാംഗുലിക്കോ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നവർക്കോ പരിക്കുകളില്ല. എന്നാല്‍ ഗാംഗുലിയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ട്.