നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് ലോട്ടറിക്ക് അടിമയാകുന്ന സാധാരണക്കാരൻ!ഒടുവില്‍ കടക്കെണിയില്‍പ്പെട്ട് കൂട്ട ആത്മഹത്യ ; അന്ന് ലോട്ടറി മാഫിയയ്ക്കും സാന്റിയാഗോ മാര്‍ട്ടിനുമെതിരെ വിഎസ് നിയമ പോരാട്ടം നടത്തി; അന്ന് അടിച്ച ആണി 21 വര്‍ഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും ഊരാന്‍ സാധിച്ചിട്ടില്ല; ചര്‍ച്ചയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്

Spread the love

തിരുവനന്തപുരം : ലോട്ടറി മാഫിയക്കും സാന്റിയാഗോ മാര്‍ട്ടിനുമെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ നിയമ പോരട്ടത്തിന്റെ കഥ ഓര്‍മിച്ചെടുത്ത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.സുരേഷ് കുമാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നിയമവിരുദ്ധ ലോട്ടറി വില്‍പ്പനയ്‌ക്കെതിരെ നടത്തിയ നിയമ പോരാട്ടമാണ് സുരേഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ അന്യ സംസ്ഥാന ലോട്ടറികള്‍ക്കും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കുമെതിരെയുള്ള നിയമ യുദ്ധത്തിനിടയിലാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസുമായി ആദ്യമായി പരിചയപ്പെടാന്‍ അവസരമുണ്ടാകുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള ലോട്ടറി മാഫിയ നിയമവിരുദ്ധമായി സ്വയം ലോട്ടറി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തു കേരളത്തിലുടനീളം വില്‍ക്കുകയും പല തരം കൃത്രിമങ്ങളിലൂടെ കേരളീയരെ കബളിപ്പിച്ചു വരികയുമായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെ വില്‍പ്പന നികുതിയാണ് അവര്‍ വെട്ടിച്ചിരുന്നത്. ഇവര്‍ക്കെതിരെ ഞാന്‍ എടുത്ത നടപടികളെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് വിഎസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ ലോട്ടറി കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി ഡയറക്ടറേറ്റില്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. സുരേഷ് കുമാര്‍ പൊതുവേ രാഷ്ട്രീയക്കാരില്‍ നിന്ന് കഴിയുന്നത്ര അകലം പാലിക്കുന്നതായിരുന്നു എങ്കിലും വിഎസ് എന്ന ‘പ്രതിഭാസത്തെ’ നേരിട്ടു കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തേണ്ട എന്നു കരുതി ഞാന്‍ ആ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു.

പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ കൊടുത്തു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഈ വിഷയത്തെക്കുറിച്ച്‌ വിഎസിന് ചില സംശയങ്ങള്‍ ഉണ്ടെന്നും അവ ദുരീകരിക്കാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് വിഎസിനെ നേരിട്ടു കാണാമോ എന്നും ഷാജഹാന്‍ ചോദിച്ചു. പൊതുവേ രാഷ്ട്രീയക്കാരില്‍ നിന്ന് കഴിയുന്നത്ര അകലം പാലിക്കുന്നതായിരുന്നു എന്റെ രീതി. എങ്കിലും വിഎസ് എന്ന ‘പ്രതിഭാസത്തെ’ നേരിട്ടു കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തേണ്ട എന്നു കരുതി ഞാന്‍ ആ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു.

അഴിമതിക്കെതിരെയുള്ള വിഎസിന്റെ പല യുദ്ധങ്ങളെക്കുറിച്ചും പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു, പ്രത്യേകിച്ച്‌ ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവര്‍ക്കെതിരെയുള്ളവ. ലോട്ടറി കഥയിലെ അഴിമതി ആംഗിള്‍ ആയിരിക്കും വിഎസിന് അറിയേണ്ടത് എന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ കരുതാന്‍ കാരണമുണ്ടായിരുന്നു. ലോട്ടറി യുദ്ധം ആരംഭിച്ചപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന ശങ്കരനാരായണന്‍ ആദ്യമൊക്കെ ഞങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ നിലപാടില്‍ കലര്‍പ്പുകളുണ്ടായി. ഒരിക്കല്‍ എന്നെ ഔദ്യോഗിക മന്ത്രി മന്ദിരമായ റോസ് ഹൗസിലേക്ക് വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ‘ആത്മാര്‍ഥ സുഹൃത്തായ’ സാന്റിയാഗോ മാര്‍ട്ടിനെ നേരിട്ട് പരിചയപ്പെടുത്തുകയുമുണ്ടായി. ഏതായാലും ശങ്കരനാരായണന്‍ ലോട്ടറി സംസ്ഥാനമായിരുന്ന അരുണാചല്‍ പ്രദേശിലേക്ക് ഗവര്‍ണര്‍ ആയി പോയതിനു പിന്നില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ശ്രമങ്ങളുണ്ടായിരുന്നു എന്ന കിംവദന്തി ഞാന്‍ തള്ളിക്കളഞ്ഞില്ല.

കന്റോണ്‍മെന്റ് ഹൗസില്‍ വിഎസുമായുള്ള ഒന്നര മണിക്കൂറിലധികം നീണ്ട ആദ്യ കൂടിക്കാഴ്ചയില്‍ ലോട്ടറിയിലെ അഴിമതിയെകുറിച്ചു ഒരു വാക്കുപോലും വിഎസ് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. മറിച്ച്‌ അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു. എങ്ങനെയാണ് ഒരു സാധാരണക്കാരന്‍ ലോട്ടറി ‘അടിമയായി മാറുന്നത്’?

ആറു മാസങ്ങള്‍ക്കുള്ളില്‍ 125 ആത്മഹത്യകളാണ് കേരളത്തില്‍ ലോട്ടറിയുമായി ബന്ധപെട്ടുണ്ടായത്. ആത്മഹത്യ ചെയ്തവരില്‍ നല്ലൊരു ശതമാനം ചുമട്ടു തൊഴിലാളികളും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുമായിരുന്നു. ഇവരെങ്ങനെയാണ് കടക്കെണിയില്‍ പെട്ട് ആത്മഹത്യയിലേക്കു നീങ്ങുന്നത് എന്നാണ് വിഎസിനറിയേണ്ടിയിരുന്നത്.

ഈ കഥയുടെ വിശദാശങ്ങളെ ക്കുറിച്ചു ചോദിച്ചപ്പോള്‍ വിഎസിന്റെ ശബ്ദത്തില്‍ ഒരു പതറിച്ച ഉണ്ടായിരുന്നോ? എനിക്കു തോന്നിയതാണോ? വിഎസ് കഠിന ഹൃദയനും കര്‍ക്കശക്കാരനും ആണെന്നാണ് ഞാന്‍ കേട്ടിരുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം മനസ്സിലാക്കാന്‍ എനിക്കു അവസരം ലഭിക്കുകയായിരുന്നു.

ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാനുള്ള ആസക്തി സൃഷ്ടിക്കാനുള്ള പല addictive elements ഉം സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികളില്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവ വിഎസിന് വിശദീകരിച്ചു കൊടുത്തു. 500 രൂപ, 1000 രൂപ, 2000 രൂപ മുതലായ ചെറു സമ്മാനങ്ങള്‍ ധാരാളമായി മാര്‍ട്ടിന്‍ ഏര്‍പ്പെടുത്തിയിരുന്നത് ബോധപൂര്‍വമായിരുന്നു. രണ്ടു-മൂന്നു മാസം കഴിയുമ്ബോള്‍ ഒരാള്‍ തിരിച്ചറിയുന്നത് താന്‍ ഈ കാലയളവില്‍ പതിനായിരത്തിലധികം രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയപ്പോള്‍ സമ്മാനമായി കിട്ടിയത് വെറും മൂവായിരം രൂപയില്‍ താഴെ മാത്രമായിരുന്നു എന്നാണ്. നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയാണ് ഭാര്യയുടെ സ്വര്‍ണവും പിന്നെ സ്വന്തം ഓട്ടോറിക്ഷയും പണയപ്പെടുത്തിയും പിന്നീട് അവ വിറ്റും ടിക്കറ്റ് വാങ്ങുന്നത്. ഒടുവില്‍ കടക്കെണിയില്‍ പെട്ട ഈ വ്യക്തിക്ക് ആത്മഹത്യയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന അവസ്ഥയിലെത്തുന്നു.

 

വിഎസ് ശ്രദ്ധാപൂര്‍വം എന്റെ വിവരണം കേട്ടിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ഓട്ടോഡ്രൈവര്‍ സ്വന്തം ഭാര്യയും രണ്ടു കുട്ടികളുമൊത്തു ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടപ്പോള്‍ കട്ടിലിന്റെ കീഴില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് മൂന്നു ചാക്ക് നിറയെ പഴയ ലോട്ടറി ടിക്കറ്റുകള്‍ ആയിരുന്നു. ഈ കഥയുടെ വിശദാശങ്ങളെ ക്കുറിച്ചു ചോദിച്ചപ്പോള്‍ വിഎസിന്റെ ശബ്ദത്തില്‍ ഒരു പതറിച്ച ഉണ്ടായിരുന്നോ? എനിക്കു തോന്നിയതാണോ? വിഎസ് കഠിന ഹൃദയനും കര്‍ക്കശക്കാരനും ആണെന്നാണ് ഞാന്‍ കേട്ടിരുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം മനസ്സിലാക്കാന്‍ എനിക്കു അവസരം ലഭിക്കുകയായിരുന്നു.

 

ലോട്ടറി യുദ്ധം തുടര്‍ന്നു. നിയമ വിരുദ്ധ അന്യ സംസ്ഥാന ലോട്ടറികളുടെയും ഓണ്‍ ലൈന്‍ ലോട്ടറികളുടെയും വില്‍പ്പന തടഞ്ഞ ലോട്ടറീസ് ഡയറക്ടറുടെ നടപടി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ശരി വെച്ചു. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍പില്‍ ലോട്ടറിക്കാര്‍ക്കു വേണ്ടി വാദിക്കാനെത്തിയത് മുകുള്‍ റോതഗി, ദുഷ്യന്ത് ദവെ, പി. ചിദംബരം, എം കെ ദാമോദരന്‍ തുടങ്ങിയ വമ്ബന്മാരടങ്ങിയ നിരയായിരുന്നു. മറുവശത്തു ലോട്ടറി ഡയറക്ടര്‍ക്കു വേണ്ടി സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായിരുന്ന അജിത് പ്രകാശ് മാത്രം. അജിത്തിന്റെ ശക്തമായ വാദം കേട്ട ശേഷം ഡിവിഷന്‍ ബെഞ്ചും ലോട്ടറിക്കാര്‍ക്കെതിരായി വിധിക്കുകയാണുണ്ടായത്.

വി. എസ്. അച്യുതാനന്ദന്‍കെ. സുരേഷ് കുമാര്‍രണ്ടു ദിവസത്തിനകം ലോട്ടറി ഡയറക്ടര്‍ സ്ഥാനത്തു നിന്നും എന്നെ മാറ്റി. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിട്ടാണ് പിന്നെ നിയമനം ലഭിച്ചത്.

ശങ്കരനാരായണന്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ആയി പോയപ്പോള്‍ സ്പീക്കര്‍ ആയിരുന്ന വക്കം പുരുഷോത്തമന്‍ ധന കാര്യ മന്ത്രിയായി. പ്രകടമായും ലോട്ടറിക്കാര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു വക്കത്തിന്റെത്. കാരണം മറ്റൊന്നുമല്ല-മകന്‍ ബിജു പുരുഷോത്തമന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികളുടെ സംസ്ഥാനത്തെ ചീഫ് സ്റ്റോക്കിസ്‌റ് ആയിരുന്നു.

 

സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടെ കുന്നത്തൂര്‍മേട്ടിലെ ഗോഡൗണ്‍ ലോട്ടറി വകുപ്പുദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. അതേസമയം തന്നെ കുമിളിയിലെയും കളിയിക്കാവിളയിലെയും ഗോഡൗണുകള്‍ റെയ്ഡ് ചെയ്തു 370 കോടി രൂപയുടെ വ്യാജ ലോട്ടറിടിക്കറ്റുകള്‍ പിടിച്ചെടുത്തു. രണ്ടു ദിവസത്തിനകം ലോട്ടറി ഡയറക്ടര്‍ സ്ഥാനത്തു നിന്നും എന്നെ മാറ്റി. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിട്ടാണ് പിന്നെ നിയമനം ലഭിച്ചത്.

 

ലോട്ടറിക്കേസുകള്‍ സുപ്രീം കോടതിയിലെത്തി. എല്ലാ കേസുകളിലും വിഎസ് വ്യക്തിപരമായി കക്ഷി ചേര്‍ന്നു. ഇതിനുള്ള സാമ്ബത്തിക ചെലവ് വിഎസ് തന്റെ തുച്ഛമായ ടി എ യില്‍ നിന്നും മറ്റുമാണ് വഹിച്ചത്. കോണ്‍ഗ്രസുകാരനായ അഡ്വ. അജിത് പ്രകാശും അജിത്തിന്റെ സുഹൃത്തായ അഡ്വ. അനിലുമാണ് വിഎസിന്റെ സുപ്രീം കോടതി വക്കീലന്മാരെ ബ്രീഫ് ചെയ്തത്. അജിത്തും അനിലും ഇതിനകം വിഎസിന്റെ വിശ്വസ്തരായി മാറിയിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ വലിയ ജോലിത്തിരക്കില്ലാതിരുന്നതിനാല്‍ പലപ്പോഴും ഞാനും കൂടി.

 

കെ. സുരേഷ് കുമാര്‍നിന്ന നില്‍പ്പില്‍ സ്ഥലം സന്ദര്‍ശനം, പത്ര സമ്മേളനം വിളിച്ചുകൂട്ടല്‍, പ്രസ് റിലീസ് ഇറക്കല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു ശാസിക്കല്‍, ദേശാഭിമാനിയിലെ ‘നേര്‍ക്കുനേര്‍’ കോളത്തിലെഴുതല്‍ മുതലായി പല തരത്തിലായിരുന്നു വിഎസിന്റെ പ്രതികരണം.

വിഎസിന്റെ ലോട്ടറി കേസുകളുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് ഹൗസില്‍ പോകുമ്ബോള്‍ ആണ് ഷാജഹാന്‍, ഹരിലാല്‍, ശക്തിധരന്‍, ജോസഫ് മാത്യു, ഹിന്ദുവിലെ വേണു മുതലായവരെ അവിടെ വച്ച്‌ പരിചയപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകളുടെ സുരക്ഷയുമായും പാരിസ്ഥിതിക വിഷയങ്ങളുമായും മറ്റും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും പൗരസമിതികളുടെയും പ്രതിനിധികളും ഈ ഘട്ടത്തില്‍ കന്റോണ്‍മെന്റ് ഹൗസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഇവര്‍ കൊണ്ടുവരുന്ന വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇടപെടുന്ന രീതി നേരിട്ട് കാണാനും മനസ്സിലാക്കാനും ഈ കന്റോണ്‍മെന്റ് ഹൗസ് സന്ദര്‍ശനങ്ങള്‍ അവസരം നല്‍കി.

 

നിവേദകരുമായുള്ള ആദ്യ ബന്ധപ്പെടല്‍ ഷാജഹാന്റെ ചുമതലയായിരുന്നു. ഇവര്‍ കൊണ്ടുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഷാജഹാന്‍ തയ്യാറാക്കുന്ന കുറിപ്പുമായിട്ടാണ് വിഎസിനെ കാണുന്നത്. വിഷയം വിഎസ് സൂക്ഷ്മമായി ഇവരോടു തന്നെ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ കേട്ടിരുന്നു എങ്കിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരിക്കണം എങ്ങനെയാകണം എന്നു അന്തിമമായി തീരുമാനിച്ചിരുന്നത് വിഎസ് തന്നെയായിരുന്നു. നിന്ന നില്‍പ്പില്‍ സ്ഥലം സന്ദര്‍ശനം, പത്ര സമ്മേളനം വിളിച്ചുകൂട്ടല്‍, പ്രസ് റിലീസ് ഇറക്കല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു ശാസിക്കല്‍, ദേശാഭിമാനിയിലെ ‘നേര്‍ക്കുനേര്‍’ കോളത്തിലെഴുതല്‍ മുതലായി പല തരത്തിലായിരുന്നു വിഎസിന്റെ പ്രതികരണം.

 

വളരെ പെട്ടെന്നു തന്നെ പൊതു വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന ഒരു പ്രസ്ഥാനമായി പ്രതിപക്ഷനേതാവ് മാറി. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോയി സങ്കടങ്ങള്‍ പറയാവുന്ന, പ്രാപ്യനായ, ഹിന്ദുവിലെ വേണുവിന്റെ വാക്കുകളില്‍ ‘friendly neighborhood policeman’ ആയി വിഎസ് മാറുകയായിരുന്നു.

 

കെ. സുരേഷ് കുമാര്‍’അത്തരത്തിലുള്ള ഒരു സത്യവാങ്മൂലം സുപ്രീം കോടതി സ്വീകരിക്കുന്നതും നിയമ വിരുദ്ധമല്ലേ?’ വിഎസ് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടിത്തരിച്ചു പോയി. ആറാം ക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ഈ മനുഷ്യന്റെ legal acumen ഞങ്ങളെ അത്ഭുതപ്പെടുത്തി.

സുപ്രീം കോടതിയില്‍ നടന്നു വന്നിരുന്ന ലോട്ടറി കേസുകളില്‍ ഒന്നില്‍ അപ്രതീക്ഷിതമായി ലോട്ടറിക്കാര്‍ക്കനുകൂലമായ ഒരിടക്കാല ഉത്തരവുണ്ടായി. ലോട്ടറിക്കാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളെടുക്കുന്നതാണ് സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. സ്റ്റേ നിലലില്‍ക്കേ സുപ്രീം കോടതിയില്‍ contempt proceedings ഉണ്ടാകണമെന്ന ദുരുദ്ദേശ്യത്തോടെ മലപ്പുറത്തെ ഒരു ലോട്ടറി വില്‍പ്പനക്കാരനെതിരെ ലോട്ടറി മാഫിയയുടെ ഒത്താശയോടെ പൊലീസ് ഒരു FIR രജിസ്റ്റര്‍ ചെയ്തു. മിന്നല്‍ വേഗത്തിലായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. ചീഫ് സെക്രട്ടറി ആയിരുന്ന ബാബു ജേക്കബിനേയും ഡിജിപി ഹോര്‍മീസ് തരകനേയും സുപ്രീംകോടതി നേരിട്ടു വിളിച്ചു വരുത്തി ശാസിച്ചു. ‘ഇനി മേലില്‍ നിയമ വിരുദ്ധമായ ലോട്ടറിക്കാര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യില്ല’ എന്ന ഒരു സത്യവാങ്മൂലം ബാബു ജേക്കബും തരകനും സംയുക്തമായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.

ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍ തന്നെ വിഎസ് എന്നെയും അജിത്തിനെയും വിളിച്ചു വരുത്തി. ‘കേന്ദ്ര ലോട്ടറി നിയമം ലംഘിച്ചു നടത്തുന്ന ലോട്ടറികള്‍ വില്‍ക്കുന്നത് പരാതികൂടാതെ തന്നെ കേസെടുക്കേണ്ട ഗുരുതരമായ കുറ്റമാണെന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്?’ വിഎസ് ചോദിച്ചു. ‘അതെ’. നിയമ വിരുദ്ധ ലോട്ടറികള്‍ വില്‍ക്കുന്നത് കൊലപാതകം, ബലാത്സംഗം മുതലായ കുറ്റങ്ങളെപ്പോലെ cognizible offence തന്നെയാണ്’, ഞങ്ങള്‍ മറുപടി നല്‍കി. ‘അങ്ങനെയാണെങ്കില്‍ നാളെ മുതല്‍ കൊലപാതകം, ബലാത്സംഗം എന്നിവ നടന്നാല്‍ ഞങ്ങള്‍ കേസെടുക്കില്ല എന്ന് പറയുന്നതിന് തുല്യമല്ലേ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട സത്യവാങ് മൂലം? ഒരു സംസ്ഥാന സര്‍ക്കാരിന് അങ്ങനെ ഒരുനിലപാടെടുക്കാന്‍ സാധിക്കുമോ? അത്തരത്തിലുള്ള ഒരു സത്യവാങ്മൂലം സുപ്രീം കോടതി സ്വീകരിക്കുന്നതും നിയമ വിരുദ്ധമല്ലേ?’ വിഎസ് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടിത്തരിച്ചു പോയി. ആറാം ക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ഈ മനുഷ്യന്റെ legal acumen ഞങ്ങളെ അത്ഭുതപ്പെടുത്തി.

 

കെ. സുരേഷ് കുമാര്‍2004-ല്‍ വിഎസ് അടിച്ച ആണി 21 വര്‍ഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും ഊരാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇന്നും അന്യസംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലോട്ടറി വില്‍പനയില്ല.

വിഎസ് ഉടന്‍ തന്നെ കര്‍മ നിരതനായി. സുപ്രീം കോടതിയിലെ വിഎസിന്റെ വക്കീലുമായി ഫോണില്‍ ബന്ധപ്പെട്ടു സമര്‍പ്പിക്കേണ്ട സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ‘ഭരണഘടനാപരമായും നിയമപരവുമായി മാത്രമേ പ്രവര്‍ത്തിക്കൂ’ എന്നൊരു ഭാഗം മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലുള്ളതു കൊണ്ട് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കൊടുക്കേണ്ട നിവേദനം ഉടന്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടി. ഒപ്പം വൈകുന്നേരം വിളിച്ചുകൂട്ടേണ്ട പത്രസമ്മേളനത്തില്‍ വിതരണം ചെയ്യേണ്ട കുറിപ്പും.

ലോട്ടറി യുദ്ധത്തില്‍ അന്തിമ വിജയം വിഎസിന്റേതു തന്നെയായിരുന്നു. 2004-ല്‍ വിഎസ് അടിച്ച ആണി 21 വര്‍ഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും ഊരാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇന്നും അന്യസംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലോട്ടറി വില്‍പനയില്ല. ഇന്ത്യയിലൊരിടത്തും ഓണ്‍ലൈന്‍ ലോട്ടറികളും ഇല്ല. ഇതിന്റെ ക്രെഡിറ്റ് വിഎസിനു മാത്രം അവകാശപ്പെട്ടതാണ്.