മുൻ കേരള ഗവർണർ ഹൻസ് രാജ് ഭരദ്വാജ് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: മുൻ കേന്ദ്ര നിയമമന്ത്രിയും, കേരള ഗവർണറുമായിരുന്ന ഹൻസ് രാജ് ഭരദ്വാജ്(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

 

2012-13 കാലയളവിലാണ് എച്ച്.ആർ. ഭരദ്വാജ് കേരള ഗവർണറായി സേവനം അനുഷ്ഠിച്ചത്. കർണാടക ഗവർണറായിരിക്കേ കേരളത്തിന്റെ ചുമതലകൂടി ഭരദ്വാജിനു നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2004 മുതൽ 2009 വരെ മൻമോഹൻ സർക്കാരിൽ നിയമമന്ത്രിയായിരുന്നു.ഹരിയാനയിലെ റോഹ്തക്കിൽ 1937ൽ ജനിച്ച ഭരദ്വാജ് 1982ൽ രാജ്യസഭാംഗമായി. 1984 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവു മന്ത്രിസഭയിലും അംഗമായിരുന്നു.