ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു; ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്

Spread the love

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

video
play-sharp-fill

1993നും 2005നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കൈയൻ ബാറ്ററായ താരം 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 6,744 റൺസാണ് നേടിയത്. 44.66 ആണ് ശരാശരി.

കൗണ്ടി ടീം സറേയുടെ താരമായിരുന്ന തോർപ്പ് തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിന്‍റെ പല വിജയങ്ങളിലും താരം നിർണായക പങ്ക് വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രഹാമിന്‍റെ വിയോഗം വിവരിക്കാൻ ഉചിതമായ വാക്കുകളില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.