സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അഴിമതി കുറവ്; സ്ത്രീസംവരണം ലോക്‌സഭയിലും നടപ്പാക്കണം; മുൻ ഡിജിപി ബി. സന്ധ്യ

Spread the love

കൊല്ലം: സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അഴിമതി കുറവാണെന്ന് മുൻ ഡിജിപി ബി. സന്ധ്യ. സ്ത്രീകൾ ചെയ്യുന്ന ചെറിയ തെറ്റുകൾപ്പോലും സമൂഹം അംഗീകരിക്കില്ലെന്നതാണ് കാരണം.

video
play-sharp-fill

വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറയിൽ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ അധ്യക്ഷത വഹിച്ചു. ബി. അഞ്ജു, ആരതി ജിപിൻനാഥ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക ഭരണകൂടങ്ങളിൽ സ്ത്രീസംവരണം വന്നതുകൊണ്ട് ഒരുപ്രശ്നവും ഉണ്ടായതായി അറിയില്ല. ലോക്‌സഭയിലും സ്ത്രീസംവരണം എത്രയും വേഗം നടപ്പാക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group