play-sharp-fill
ഫോർമാലിൻ കലർത്തിയ മീൻപിടിച്ചെടുത്ത് നശിപ്പിച്ച സംഭവം : പരിശോധനയിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു ; കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി

ഫോർമാലിൻ കലർത്തിയ മീൻപിടിച്ചെടുത്ത് നശിപ്പിച്ച സംഭവം : പരിശോധനയിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു ; കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കോർപ്പറേഷനിലെ അധികൃതരാണ് മംഗളൂരുവിൽ നിന്നും കൊണ്ടുവന്ന മീൻ നശിപ്പിച്ചത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ‘ഈഗിൾ ഐ’ എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്.

നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേയ്ക്ക വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ അധികൃതർ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ പരിശോധന നടത്തിയ കോർപ്പറേഷൻ വെട്ടിലുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോർമാലിൻ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. ലോറിയിലുണ്ടായിരുന്ന 138 പെട്ടികളിലെ മീനിലും ഫോർമാലിൻ ഉണ്ടെന്ന രീതിയിൽ സ്ട്രിപ്പിൽ ഫലം കാണിച്ചതോടെ അധികൃതർ മുഴുവൻ മീനും പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മീനിൽ ഇട്ടിരുന്ന ഐസിലും ഫോർമാലിന്റെ അംശം കണ്ടെത്തിയതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. പരിശോധന ലാബിലെ ഫലം എത്തുന്നതിന് മുമ്പാണ് മത്സ്യം നശിപ്പിച്ചത്.

വൈകീട്ടോടെ ലാബിൽനിന്നുള്ള പരിശോധനാ ഫലം വന്നപ്പോൾ മീനിൽ ഫോർമാലിൻ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയതായാണു വിവരം. വൈകീട്ട് പിഴത്തുക വാഹന അധികൃതർ അടയ്ക്കുകയും ചെയ്തു. ഫോർമാലിൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന പ്രാഥമിക കണ്ടെത്തലായി മാത്രമേ കാണാനാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ അംഗീകാരമുള്ള ലാബിലെ രാസപരിശോധനാ ഫലം മാത്രമാണ് കോടതിയിൽ തെളിവായി അംഗീകരിക്കുക.