video
play-sharp-fill
ഇരുപത്തി രണ്ട് ലിറ്റര്‍ വിദേശമദ്യവുമായി പന്തളത്ത് യുവാവ് പിടിയില്‍…

ഇരുപത്തി രണ്ട് ലിറ്റര്‍ വിദേശമദ്യവുമായി പന്തളത്ത് യുവാവ് പിടിയില്‍…

കൊല്ലം ശൂരനാട് പാലക്കടവ് പുള്ളിക്കുളം അനില്‍ ഭവനില്‍ അനില്‍കുമാര്‍ (38) ആണ് വ്യാഴാഴ്ച രാവിലെ പിടിയിലായത്. പന്തളം കുന്നിക്കുഴി മുക്കിലുള്ള ബിവറേജസില്‍ നിന്നും 22 ലിറ്റര്‍ വിദേശമദ്യം വാങ്ങി പോകുന്ന വഴിക്കാണ് പോലീസ് പിടിയിലായത്. അനില്‍കുമാര്‍ ഇതിന് മുമ്പും പലതവണ പന്തളത്തെ ബിവറേജില്‍ നിന്നും മദ്യം വാങ്ങിയിട്ടുണ്ട്

ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍. ജില്ലാ ഡാന്‍സാഫ് ടീമും പന്തളം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ജില്ലാ ഡാന്‍സാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവേല്‍, സി പി ഒ അഖില്‍, പന്തളം എസ് ഐ ശ്രീജിത്ത്, സി പി ഒ മാരായ അന്‍വര്‍ഷ, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Tags :