
വയനാട് ഏറ്റുമുട്ടൽ കൊല: ജുഡീഷ്യൽ അന്വേഷണം വേണം : ജി.ദേവരാജൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയനാട്ടിലെ റിസോര്‍ട്ടി ല്‍ മാവോവാദി – പോലീസ് ഏറ്റുമുട്ടലിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.
ഏഴു മണിക്കുര്‍ നീണ്ട വെടിവെപ്പ് നടത്തേണ്ടി വന്ന സാഹചര്യവും അത്രയും നേരം പിടിച്ചു നില്‍ക്കാന്‍ ചെറിയ മാവോവാദി സംഘത്തിന് എങ്ങനെ കഴിഞ്ഞുവെന്നും ഹൈവേയിലുള്ള റിസോര്‍ട്ട് വരെ ആയുധധാരികളായ മാവോവാദികള്‍ എത്തിയതെങ്ങനെയെന്നും അന്വേഷണവിധേയമാക്കണം. പിടികൂടി രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ മുന്നില്‍ കൊണ്ടു വരേണ്ടിയിരുന്ന അതിക്രമകാരികളെ വെടിവെച്ച് കൊന്നൊടുക്കുന്നത് കാട്ടു നീതിയാണ്. മാധ്യമ റിപ്പോര്‍ട്ടുക ള്‍ അനുസരിച്ചും പോലീസ് ഭാഷ്യം അനുസരിച്ചും മാവോവാദികള്‍ പണവും ഭക്ഷണവും മാത്രമാണ് ആവശ്യപ്പെട്ടത്. അതിനവരെ കൊല്ലേണ്ടിയിരുന്നില്ല.
ജനാധിപത്യത്തിന്‍റെ മുഖ്യധാരയി ല്‍ നിന്നുമകന്ന്‍ വഴിതെറ്റി സഞ്ചരിക്കുന്ന തീവ്രനിലപാടുകാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ആധുനിക സമൂഹവും ഭരണകൂടവും ശ്രമിക്കേണ്ടത്. അതിനുപകരം പോലിസിനെ ഉപയോഗിച്ച് നടത്തുന്ന സര്‍ക്കാ ര്‍ വക ഉന്മൂലന നടപടിക ള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.