
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഗവിയില്‍ വനം വാച്ചറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ മൂന്ന് വനം വികസന കോര്‍പറേഷൻ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.വനം വകുപ്പ് വാച്ചര്‍ വര്‍ഗീസ് രാജിനാണ് മര്‍ദ്ദനമേറ്റത്.ഇയാളെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഗവിയില്‍ വനം വികസന കോര്‍പറേഷൻ അസിസ്റ്റന്റ് മാനേജര്‍മാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.വനം വകുപ്പ് വാച്ചറും ഗൈഡുമാണ് വര്‍ഗീസ് രാജ്.