തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു; നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും; പുതിയ പാതയുടെ റൂട്ട് ഇങ്ങനെ

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു; നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും; പുതിയ പാതയുടെ റൂട്ട് ഇങ്ങനെ


സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിൻറെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

പുതിയ പാതയുടെ റൂട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.

പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെൻറ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.

അർധ അതിവേഗ റെയിൽ പാതയായ സിൽവർലൈനിൽ സഞ്ചരിക്കാൻ കിലോമീറ്ററിന് നിരക്ക് 2.75 രൂപ. കാസർകോട് നിന്നും തിരവനന്തപുരം വരെയുള്ള യാത്രയുടെ മൊത്തം ചിലവ് 1455 രൂപ.

അതിവേഗ റെയിൽപാതയുടെ ആകെ നീളം 529.45 കിലോമീറ്ററാണ്. ട്രെയിനിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും.

ഡിപിആർ തയാറാക്കിയപ്പോഴുള്ള നിരക്കാണ് 2.75രൂപ. പദ്ധതി യാഥാർഥ്യമാകുമ്പോൾ ടിക്കറ്റ് നിരക്ക് ഇതിലും കുറയാനേ സാധ്യതയുള്ളൂ എന്ന് കെ റെയിൽ അധികൃതർ പറഞ്ഞു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും. റിസർവേഷൻ ചാർജ് അടക്കം മറ്റുള്ള ചാർജുകൾ ഉണ്ടാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.