വനംവകുപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ സംഭവം ; ചികിത്സയിലായിരുന്ന വനിതാ റേഞ്ച് ഓഫീസറും മരിച്ചു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ ഷർമിള ജയറാം (32) മരിച്ചു.ഡിസംബർ 24 നാണ് അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.

വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) ചികിത്സയിലിരിക്കെ 27നു മരിച്ചിരുന്നു. ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം പുഴയിലേക്കു പതിച്ച് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരുക്കേറ്റ ഷർമിള പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.