പൊന്നമ്പലമേട്ടിലെ പൂജ; രണ്ട് വനംവികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയില്‍
സ്വന്തം ലേഖിക
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ രണ്ടു വനം വികസന കോര്‍പറേഷന്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.
ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ രണ്ട് പ്രതികളെയും റാന്നി കോടതിയില്‍ എത്തിച്ചു. അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.
നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ചോദ്യം ചെയ്തു. ഇവരാണ് നാരായണന്റെ സംഘത്തെ കാടിനുള്ളിലേക്ക് പ്രവേശിക്കാന്‍ സഹായിച്ചത്. ജീവനക്കാര്‍ പ്രതിഫലം ആയി പണം വാങ്ങിയെന്നും സംശയിക്കുന്നതായി വനംവകുപ്പ്.
അനധികൃതമായി വനത്തില്‍ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമലയില്‍ മുൻപ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍ എന്നാണ് വിവരം.