video
play-sharp-fill

‘ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെ..’!വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി മനസിലാകുന്നില്ല; അരിക്കൊമ്പനെ പറമ്പിക്കുളത്തെക്ക് മാറ്റുന്നതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍

‘ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെ..’!വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി മനസിലാകുന്നില്ല; അരിക്കൊമ്പനെ പറമ്പിക്കുളത്തെക്ക് മാറ്റുന്നതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തെക്ക്മാറ്റുന്നതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍.അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് മന്ത്രി പറഞ്ഞു.

വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ് എനിക്കും മനസ്സിലായിട്ടില്ല എന്നുംമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും.സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും മന്ത്രി വ്യക്തമാക്കി.