
കോട്ടയം: വനമഹോത്സവവുമായി ബന്ധപ്പെട്ട സംസ്ഥാനതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 3-ന് കോട്ടയത്ത് നടക്കും.
കോട്ടയം സി.എം.എസ്. കോളജിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ ചടങ്ങിന് അധ്യക്ഷനാകും.
ചടങ്ങിന്റെ ഭാഗമായി വനം വകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ഇക്കോ ടൂറിസം വെബ്സൈറ്റ് ഉദ്ഘാടനം, മറയൂർ ചന്ദന സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം എന്നിവ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.