‘വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാൻ നിര്‍ദ്ദേശം വൈകുന്നു; വീഴ്ച പതിവായിട്ടും മറുപടിയില്ല; വനംമേധാവിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

Spread the love

തിരുവനന്തപുരം: വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടെലിലും പരാജയപ്പെട്ട വനംമേധാവി ഗംഗാസിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാൻ ആളില്ലെന്ന കാരണത്താല്‍ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാൻ പോലും നിർദ്ദേശം നല്‍കാൻ വൈകുന്നു, പുതിയ പദ്ധതികള്‍ നല്‍കി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പിലാണെങ്കില്‍ ഏകോപനമില്ല, പല വട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുന്നത്.

പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അതോററ്റിയിലെ, കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനിലേക്കോ മാറ്റി നിയമിച്ച്‌, പകരം ആളെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം.