ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറസ്റ്റിൽ സെൽഫി എടുക്കാനിറങ്ങി കാട്ടാനയെ പ്രകോപിപ്പിച്ചു ; സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

Spread the love

ബന്ദിപ്പൂർ : കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറസ്റ്റിൽ കാട്ടാനയെ പ്രകോപിപ്പിച്ച സഞ്ചാരിക്ക് പിഴ ചുമത്തി വനം വകുപ്പ്. കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കവേ ഇയാൾക്ക് നേരെ കാട്ടാന ഓടി അടുക്കുകയും കാലിൽ ചവിട്ടുകയുമായിരുന്നു.

വാഹനങ്ങൾ നിർത്തി ഇവിടെ ഇറങ്ങരുതെന്ന്  വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ അത് അവഗണിച്ചതിനാണ് 25,000 രൂപ പിഴ ചുമത്തിയത്.

ഇന്നലെ ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നിൽക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീൽസ് എടുക്കാനായി ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കർണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അഭ്യർത്ഥിച്ചു.