വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന് പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥൻ പോലീസ് പിടിയില്‍

Spread the love

തൃശ്ശൂർ: വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്‌ഒ പി പി ജോണ്‍സണ്‍ ആണ് പിടിയിലായത്.

video
play-sharp-fill

ഒക്ടോബർ 14നാണ് സംഭവം ഉണ്ടായത്. ഏറുമുഖം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറി വന്നതാണ് ജോണ്‍സണ്‍. ചുമതലയേറ്റ് ആദ്യ ദിവസമാണ് വനിതാ വാച്ചറിനെ ഉപദ്രവിച്ചത്.

മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group