play-sharp-fill
വിദേശനായ്‌ക്കളുടെ ഇറക്കുമതി, വില്‍പന, പ്രജനനം; നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് കേരള ഹൈക്കോടതിയുടെ സ്റ്റേ

വിദേശനായ്‌ക്കളുടെ ഇറക്കുമതി, വില്‍പന, പ്രജനനം; നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് കേരള ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മനുഷ്യർക്ക് ഭീഷണിയായ ആക്രമണകാരികളായ വിദേശ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ.

നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം ചെയ്യുമ്പോള്‍ നായകള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടി നായപ്രേമികളും ഉടമകളും നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി.

കേന്ദ്രസർക്കാരിന്റെ ഉത്തരവ് നേരത്തെ കർണാടക, കല്‍ക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. നായകളുടെ വില്‍പനയ്ക്കും ഇറക്കുമതിക്കുമുള്ള നിരോധനം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 12നാണ് അപകടകാരികളായ 23 ഇനം വിദേശ നായകളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ വിലക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. റോട്ട്‌വീലർ, പിറ്റ്‌ബുള്‍, ടെറിയർ, വുള്‍ഫ് ഡോഗ്‌സ്, മാസ്റ്റിഫുകള്‍ തുടങ്ങിയവ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. സങ്കരയിനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഡല്‍ഹി ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി, മൃഗസംരക്ഷണ സമിതി എന്നിവയുടെ ശുപാർശ പ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി.