
മുണ്ടക്കയം ഈസ്റ്റ് : അനധികൃതമായി വിദേശ മദ്യവില്പന നടത്തി വന്നിരുന്നയാളെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ടൻപതാല്‍ കല്ലറക്കല്‍ മനോജ് കുമാർ (56) ആണ് അറസ്റ്റിലായത്.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആറര ലിറ്റർ വിദേശമദ്യം പിടിച്ചത്. മുപ്പത്തിയഞ്ചാംമൈലില്‍ വ്യാപാരസ്ഥാപനം നടത്തുകയാണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപും ഇയാളുടെ പക്കല്‍ നിന്ന് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



