വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മയക്കുമരുന്ന് മാഫിയയുടെ  കണ്ണികളാക്കുന്ന  സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ ; വരാപ്പുഴ സ്വദേശി മയക്ക്മരുന്ന് കേസിൽ ഖത്തറിൽ ജയിലിലായതോടെ പുറത്തുവരുന്നത് തട്ടിപ്പിന്റെ പുതിയ കഥ; പിടിയിലായവരിൽ കോട്ടയം സ്വദേശിയും

Spread the love

ആലുവ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന്  കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

video
play-sharp-fill

എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ഷെമീർ (25), കോട്ടയം വൈക്കം അയ്യർ കുളങ്ങര കണ്ണംകുളത്ത് വീട്ടിൽ രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയിൽപ്പെട്ട് മയക്ക്മരുന്ന് കേസിൽ ഖത്തറിൽ ജയിലിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് കൊണ്ടുപോയത്. വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു.

ദുബായിൽ വച്ച് യശ്വന്തിന് മയക്കുമരുന്ന് അടങ്ങിയ പൊതി നൽകുകയും ഇത് ഖത്തറിൽ വച്ച് പോലീസ് പിടികൂടി ജയിലിലാക്കുകയായിരുന്നുവെന്ന് യശ്വന്തിന്റെ അമ്മ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പറയുന്നു.