ഗൂഗിള്‍ പേ ചെയ്യാനായില്ല; രാത്രിയില്‍ KSRTC ബസില്‍ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടെന്ന് പരാതി, സംഭവം തിരുവനന്തപുരത്ത് 

Spread the love

തിരുവനന്തപുരം: ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്‌ആർടിസി ജീവനക്കാർ യുവതിയെ നടുറോട്ടില്‍ ഇറക്കിവിട്ടെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.

video
play-sharp-fill

സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരവേ ഗൂഗിള്‍ പേ വഴി പണം നല്‍കാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭർത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 9 മണിയോടെ കണ്ടക്ടർ നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയില്‍ പറയുന്നു.

സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്‌ആർടിസി ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group