
കോഴിക്കോട്: ഉദ്ഘാടന ദിവസം ഒരു രൂപ നോട്ടിന് ഷൂസ് നല്‍കുമെന്ന ഓഫറിനെത്തുടർന്ന് കടയ്ക്കു മുന്നില്‍ വൻ ജനക്കൂട്ടം. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശുകയും കടയുടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോഴിക്കോട് മാനാഞ്ചിറയിലുള്ള ട്രെൻഡ്സ് ഫാക്ടറി എന്ന ചെരുപ്പ് കടയിലായിരുന്നു സംഭവം. ഉദ്ഘാടന ദിനം ഒരു രൂപ നോട്ടുമായി എത്തിയാല്‍ ഷൂസ് നല്‍കുമെന്ന് ഉടമ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് പുലർച്ചെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഏറെയും യുവാക്കളാണ് എത്തിയത്. കട തുറന്നതോടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച യുവാക്കളുടെ കൂട്ടം വലിയ തോതിലുള്ള തിക്കും തിരക്കുമാണ് സൃഷ്ടിച്ചത്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ കടയുടമതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാർജില്‍ ഒന്നിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ആളുകളെ കൂട്ടിയതിനും സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാത്തതിനും കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.



