
കോട്ടയം : കോട്ടയം ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 6മത് ടൂർണമെന്റ് സംഘടിക്കപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസനം, പള്ളം ഡിസ്ട്രിക്ന്റെ ആഭിമുഖ്യത്തിൽ നടന്ന ‘സോക്സർ ഷോഡൌൺ സിക്‌സ്ത് ഫുട്ബോൾ ടൂർണമെന്റ് ‘കോട്ടയം ഭദ്രാസനം യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു കിക്കോഫ് ചെയ്ത്
ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു പള്ളം ഡിസ്ട്രിക്റ്റ് പ്രസിഡന്റ് റവ. ഫാ. സജിൻ സാബു പട്ടത്തിൽ, കോട്ടയം ഭദ്രസന, കുഴിമറ്റം പള്ളി സഹ വികാരി റവ. ഫാ ടിജോ എബ്രഹാം, യുവജന പ്രസ്ഥാനം സെക്രട്ടറി സിറിൽ മാത്യു, എന്നിവർ പങ്കെടുത്തു
ഒന്നാം സമ്മാനം ഒ സി വൈ എം എവെർറോളിങ് ട്രോഫി ചിങ്ങവനം സെന്റ് ജോൺസ് ദേവാലയം സ്വന്തമാക്കി. രണ്ടാം സമ്മാനം ഫാ. ടി ജെ ജോഷ്വാ മെമ്മോറിയൽ ട്രോഫി കുറിച്ചി വല്യപള്ളി സ്വന്തമാക്കി. മൂന്നാം സമ്മാനം മാർ ഏലിയ കത്തീഡ്രലും നാലാം സമ്മാനം മാർ അപ്രേം തോറ്റക്കാട് എന്നിവർ സ്വന്തമാക്കി.
വിജയ്‌കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു
സമ്മാനദാന ചടങ്ങിൽ റവ. ഫാ. സജിൻ സാബു, റവ. ഫാ. ഫിലിപ്പോസ്, ഒ സി വൈ എം സെൻട്രൽ റീജിയണൽ സെക്രട്ടറി ഡാനി രജു, ഭദ്രസന ട്രഷറര്‍ ടോണി തോമസ്, ഭദ്രസന കമ്മിറ്റി അംഗം ജിസ്, ജെറിൻ റോണി തോമസ് എന്നിവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group