video
play-sharp-fill
ലോകകപ്പ് ഹീറോ ; ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സാല്‍വതോര്‍ ഷില്ലാച്ചി അന്തരിച്ചു ; അന്ത്യം അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ

ലോകകപ്പ് ഹീറോ ; ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സാല്‍വതോര്‍ ഷില്ലാച്ചി അന്തരിച്ചു ; അന്ത്യം അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ

സ്വന്തം ലേഖകൻ

മിലാന്‍: ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം സാല്‍വതോര്‍ ഷില്ലാച്ചി (59) അന്തരിച്ചു. അര്‍ബുദ ബാധിതനായി മിലാനിലെ പലെര്‍മോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 1990 ഫുട്‌ബോള്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ് ഷില്ലാച്ചി.

ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ലീഗുകളില്‍ കളിച്ചാണു കരിയര്‍ തുടങ്ങിയത്. 1988-89ലെ ഇറ്റാലിയന്‍ സീരി ബിയില്‍ ടോപ് സ്‌കോററായതോടെയാണു കരിയറില്‍ വഴിത്തിരിവായത്. യുവെന്റസില്‍ ചേര്‍ന്ന താരം 1989-90 സീസണില്‍ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990 ലെ ലോകകപ്പില്‍ ഇറ്റലിക്കു വേണ്ടി സബ്സ്റ്റിറ്റിയൂട്ടായി കളിക്കാനിറങ്ങിയ ഷില്ലാച്ചി ആറു ഗോളുകള്‍ അടിച്ചുകൂട്ടി ലോകകപ്പിലെ ടോപ് സ്‌കോററായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1994ല്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്ന താരം ക്ലബിനൊപ്പവും യുവേഫ കിരീടം സ്വന്തമാക്കി. ജപ്പാനിലെ ജെ ലീഗില്‍ 1997ല്‍ ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. 1999ലാണ് പ്രഫഷനല്‍ ഫുട്ബാളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.