video
play-sharp-fill

ഒടുവിൽ ആശാനും പിള്ളേരും മുട്ടുമടക്കി..! മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരം; ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..! ഒന്നിച്ച് ശക്തമായി തിരിച്ചുവരുമെന്ന് ഇവാൻ വുക്കൊമനോവിച്ച്

ഒടുവിൽ ആശാനും പിള്ളേരും മുട്ടുമടക്കി..! മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരം; ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..! ഒന്നിച്ച് ശക്തമായി തിരിച്ചുവരുമെന്ന് ഇവാൻ വുക്കൊമനോവിച്ച്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു’, ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാന്‍ വുകോമനോവിച്ച് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്‌സിനോട് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചു.

വിധിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് അപ്പീല്‍ പോകാനും അവസരമുണ്ട്. ഇവാന്‍ വുകോമനോവിച്ചിന് ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമാണ്. കോച്ചും മാപ്പ് പറയണമെന്ന് ഫെഡറേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ പിഴ തുക പത്ത് ലക്ഷമാകും. പത്ത് ദിവസത്തിനകം പിഴയടക്കാനും നിര്‍ദേശമുണ്ട്.