play-sharp-fill
സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണമെന്റ്: കോട്ടയവും തൃശൂരും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടും

സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണമെന്റ്: കോട്ടയവും തൃശൂരും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടും

സ്‌പോട്‌സ് ഡെസ്‌ക്
കോട്ടയം: സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണമെന്റന്റെ ഫൈനലിൽ കോട്ടവും തൃശൂരും ഇന്ന് ഏറ്റുമുട്ടും. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച
വൈകിട്ട് ആറിനാണ് കോട്ടയം തൃശൂരിനെ നേരിടുന്നത്. ആറു തവണ ഫൈനലിസ്റ്റുകളായ കോട്ടയം ഇത്തവണ വിജയിക്കാമെന്ന ഉറപ്പിലാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ആദ്യ സെമിയിൽ ഇടുക്കിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർക്കാണ് കോട്ടയം ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. രണ്ടാം സെമിയിൽ തൃശൂരും പാലക്കാടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തൃശൂരിനായിരുന്നു വിജയം. ഇതോടെയാണ് കോട്ടയവുമായുള്ള ഫൈനലിന് തൃശൂർ യോഗ്യത നേടിയത്. കഴിഞ്ഞ തവണ കോട്ടയം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.