
തിരുവനന്തപുരം: ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 19കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തൈക്കാട് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മാച്ചിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയക്ക് താമസിക്കുന്ന അലന്‍ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെല്‍മെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയില്‍ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്‌തെന്നാണ് സാക്ഷിമൊഴി.
അലന്റെ മൃതതേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.



