
ലഹരിക്കെതിരെ കായിക ലഹരി ; “കളിക്കളം ആവട്ടെ ലഹരി” ; കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരം മെയ് 8ന് ; മത്സരങ്ങൾ അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്യും
പത്തനംതിട്ട: കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ”കളിക്കളം ആവട്ടെ ലഹരി”എന്ന മുദ്രാവാക്യവുമായി മധ്യവേനൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കായിക മത്സരങ്ങൾക്ക് 2025 മെയ് 8 വ്യാഴാഴ്ച തിരുവല്ലയിൽ തുടക്കം കുറിക്കും
ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല മുത്തൂർ-കാവുംഭാഗം റോഡിലുള്ള മന്നൻകരച്ചിറ അബുദാബി ടർഫിൽ 8 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങൾ അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്യും.മുൻ ഇന്ത്യൻ ദേശീയ ടീം ഗോളി കെ ടി ചാക്കോ മുഖ്യാതിഥി ആയിരിക്കും.സംഘാടകസമതി ചെയർമാൻ സാം കുളപ്പള്ളി അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സജി അലക്സ് സമ്മാനദാനം നിർവഹിക്കും.ഏബ്രഹാം വാഴയിൽ, ജോർജ് ഏബ്രഹാം,സോമൻ താമരച്ചാലിൽ,റിന്റോ തോപ്പിൽ,പോൾ മാത്യു , മനോജ് മടത്തുംമൂട്ടിൽ, തോമസ് വർഗീസ് മുതലായവർ നേതൃത്വം നൽകും .
ഒന്നാം സ്ഥാനം നേടുന്നവർക്ക് മുൻ എംഎൽഎ അഡ്വ മാമ്മൻ മത്തായിയുടെ സ്മരണാർത്ഥമുള്ള എവർറോളിംഗ് ട്രോഫിയും ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ സ്പോൺസർ ചെയ്യുന്ന 3000 രൂപയുടെ കാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്നവർക്ക് പോൾ മാത്യു കോഴിയടിയിൽ എവർറോളിംഗ് ട്രോഫിയും രാജീവ് വഞ്ചിപ്പാലം സ്പോൺസർ ചെയ്യുന്ന 2000 രൂപ ക്യാഷ് പ്രൈസും നല്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ “കളിക്കളം ആകട്ടെ ലഹരി”എന്ന ലഹരിവിരുദ്ധ ബോധവത്കരണ കായിക മത്സരങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കൃക്കറ്റ്, ബാഡ്മിന്റൺ, ചെസ്, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്