
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഒഡീഷ ജംഷദ്പൂർ എഫ് സിയെ നേരിടും : സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒഡീഷ
സ്വന്തം ലേഖകൻ
ഒഡീഷ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഒഡീഷ ജംഷദ്പൂർ എഫ് സിയെ നേരിടും. ഇന്ന് ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും പത്താം മത്സരമാണ് ഇന്ന് നടക്കുന്നത്. കുറച്ച് നാളുകൾക്ക് ശേഷമാണ് സ്വന്തം നാട്ടിൽ ഒഡീഷ മത്സരിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളും പൂനെയിൽ വെച്ചായിരുന്നു നടന്നത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒഡീഷ.
ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് രണ്ട് ടീമും നേർക്കുനേർ മത്സരിച്ചത്. അതിൽ വിജയം ജംഷദ്പൂരിനായിരുന്നു. തകർപ്പൻ തുടക്കത്തോടെയാണ് ജംഷദ്പൂർ ഈ സീസൺ ആരംഭിച്ചത്. എന്നാൽ പിന്നീട് അവർക്ക് താളം കണ്ടെത്താൻ സാധിച്ചില്ല. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സമനിലയും, കഴിഞ്ഞ മത്സരത്തിലെ തോൽവിയും ലീഗിൽ അവരെ നാലാം സ്ഥാനത്ത് എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ജയിച്ച് വിജയ ട്രാക്കിൽ എത്താൻ ആകും അവർ ശ്രമിക്കുക. ഗോൾ അടിക്കാൻ ഉള്ള ബുദ്ദിമുട്ടും ഒപ്പം ഡിഫൻസിലെ പാളിച്ചകളും ആണ് ഒഡീഷയ്ക്ക് വിനയാകുന്നത്. ഒൻപത് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്താണ്. ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി ജംഷദ്പൂർ നാലാം സ്ഥാനത്താണ്.