ഫുട്‌ബോൾ കളിക്കാരായ കുട്ടികൾക്ക് സുവർണാവസരം: ഫുട്‌ബോൾ ടീം സിലക്ഷൻ ജൂൺ 29 ന് നെഹ്‌റു സ്‌റ്റേഡിയത്തിൽ; കളിക്കാം ഉയരങ്ങളിലേയ്ക്കു കുതിക്കാം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ മികച്ച ഫുട്‌ബോൾ താരങ്ങളായ കുട്ടികൾക്ക് മുകളിലേയ്ക്ക് കുതിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നു. ജില്ലാ സബ് ജൂനിയർ ഫുട്‌ബോൾ ടീമിന്റെ ഭാഗമാകാനുള്ള അവസരമാണ് കുട്ടികൾക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. സംസ്ഥാന സബ് ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ സബ് ജൂനിയർ ഫുട്‌ബോൾ ടീം സിലക്ഷൻ 29 ന്  രാവിലെ പത്തിന് നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഫുട്‌ബോൾ ടീം സിലക്ഷൻ നടത്തുന്നത്. 2005 ലും 2006 ലും ജനിച്ച കുട്ടികൾ ജില്ലാ ഫുട്‌ബോൾ അസോസിയേഷനിൽ പേര് രജിസ്റ്റർ ചെയ്തു സിലക്ഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി എസ്.അച്ചു അറിയിച്ചു. ഫോൺ – 9846244010.