play-sharp-fill
സൗഹൃദം മുതലെടുത്ത് എടുത്ത സെൽഫി ഫോട്ടോസ് ഇന്സ്റ്റഗ്രാമിൽ പങ്കുവയ്ക്കുമെന്ന് ഭീഷണി ;വനിത ഡോക്ടറില്‍ നിന്ന് തട്ടിയത് ഏഴു ലക്ഷം രൂപയും 30 പവനും ; തട്ടിപ്പ് വീരനായ വ്‌ളോഗര്‍ ഫുഡിമേനോന്‍ പിടിയില്‍

സൗഹൃദം മുതലെടുത്ത് എടുത്ത സെൽഫി ഫോട്ടോസ് ഇന്സ്റ്റഗ്രാമിൽ പങ്കുവയ്ക്കുമെന്ന് ഭീഷണി ;വനിത ഡോക്ടറില്‍ നിന്ന് തട്ടിയത് ഏഴു ലക്ഷം രൂപയും 30 പവനും ; തട്ടിപ്പ് വീരനായ വ്‌ളോഗര്‍ ഫുഡിമേനോന്‍ പിടിയില്‍

സ്വന്തം ലേഖകൻ

തൃശൂർ : എറണാകുളത്ത് സൗഹൃദം നടിച്ച്‌ യുവതിയിൽ നിന്ന് പണവും സ്വർണ്ണവും തട്ടിയ അഭിഭാഷകനായ യൂട്യൂബർ പിടിയിൽ. കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്. ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനുമാണ്. തൃശൂർ സ്വദേശിയാ ഡോക്ടറിൽ നിന്ന് ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണ്ണവും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.


ഇരുവരും തമ്മിലുള്ള സെല്ഫി ഫോട്ടോസ് ഇന്സ്റ്റഗ്രാമിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിധികം രൂപയാണ് തട്ടിയെടുത്തതെന്നാണ് വനിത ഡോക്ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം ജനുവരി 14 മുതൽ ഡിസംബർ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് മുഖേനയാണ് പ്രതിയായ ഇയാള് 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാർഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലിസ് പറയുന്നു. കൂടാതെ 30 പവനോളം സ്വർണ്ണവും ഇയാൾ പരാതിക്കാരിയിൽ നിന്നു തട്ടിയെടുത്തു.

‘ഫുഡി മേനോന്’ എന്ന പേരില് ഇന്സ്റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫുഡ് വ്ളോഗുകളിലൂടെ ജനങ്ങൾക്ക് പരിചിതനുമാണ് അറസ്റ്റിലായ ജയശങ്കർ മേനോൻ. ഇയാൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്.