ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും

Spread the love

നല്ല ഉറക്കം മനസ്സിനും ശരീരത്തിനും ഉണർവേകും.രാത്രി ഉറക്കം കിട്ടാതെ വരുന്ന അവസ്ഥ പലര്‍ക്കുമുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ ഹാനികരമായി ബാധിക്കും. ഉറങ്ങും മുന്‍പും എന്ത് കഴിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ഉറങ്ങുന്നത് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് തന്നെ അനാരോഗ്യകരമാണ്. അതുപോലെ നല്ല എരുവുള്ള ഭക്ഷണവും കിടക്കുന്നത് മുന്‍പ് കഴിക്കാന്‍ പാടില്ല.എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ നഷ്ടപ്പെടുത്താന്‍ കാരണമാകും.

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉറക്കത്തെ നഷ്ടപ്പെടുത്തും. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയര്‍ന്ന കൊഴുപ്പും കാര്‍ബോഹൈട്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാന്‍ സമയമെടുക്കും.

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കിടക്കും മുന്‍പ് കഴിക്കരുത്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തും.സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കുക. ഇവയും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.