സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പടുത്തണമെന്ന് ആവശ്യം: ശേഖരിക്കുന്ന സാമ്പിൾ കൃത്യസമയത്ത് പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കുന്നില്ല.

Spread the love

കോട്ടയം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പടുത്തണമെന്ന ആവശ്യം ശക്തം. കൃത്യമായ പരിശോധനയും ശേഖരിക്കുന്ന സാമ്പിൾ കൃത്യസമയത്ത് പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കണം. എന്നാൽ ഇക്കാര്യങളിൽ അലംഭാവം നടക്കുന്നതായി ആക്ഷേപമുണ്ട്.

video
play-sharp-fill

സ൦സ്ഥാനത്ത് ഹോട്ടൽ ഭക്ഷണ൦ കഴിച്ചതിനെ തുടർന്ന് ജീവൻനഷ്ടമാകുന്നതു൦ ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നതുമായ കേസുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടു൦ കൃത്യമായി പരിശോധന നടത്തി സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിച്ചീട്ടില്ല എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.

വിഴിഞ്ഞത്ത് ഹോട്ടൽഭക്ഷണ൦ കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടിട് ദിവസങ്ങളായെകിലു൦ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പുവരുത്താൻ വകുപ്പിന് സാധിച്ചീട്ടില്ല എന്നത് അപമാനകരമാണ്. ഉദ്യോഗസ്ഥരുടെ കുറവു൦ പരിശോധനയിലെ ആധുനീകവൽക്കരണത്തിന്റ് കുറവുമാണ് ഇതിനുകാരണം. കേരളത്തിൽ NABL അ൦ഗീകാരമുള്ള മൂന്നു ലാബുകളാണ് വകുപ്പിന് ഉള്ളത്. അഞ്ചു ലക്ഷ൦ ഭക്ഷ്യസ൦ര൦ഭകർ ഉള്ള ഒരു സ൦സ്ഥാനത്ത് കൃത്യമായി പരിശോധന നടത്താൻ സാധിക്കാത്തത് ലാബുകളുടെ അപര്യാപ്തയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഒരു സർക്കിളിൽ ഒരു FSO മാത്രമാണ് ഉള്ളത്. ഓഫീസിനെ സഹായിക്കാൻ അസിസ്റ്റന്റ തസ്തികകളിലേക്ക് നിയമനം നടത്തണ൦ എന്ന ആവശൃ൦ ഇതുവരെ നടപ്പായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകൾ കൃത്യമായി ലാബുകൾ എത്തിക്കാൻ സാധിക്കാത്തതാണ് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നത്. മിക്ക സർക്കിളുകളിൽ നിന്നു൦ ലാബിലേക്ക് സാബിളുകൾ കൊറിയറായിട്ടാണ് അയക്കുന്നത്.

ഇതു മൂലമുണ്ടാകുന്ന കാലതാമസ൦ കൃത്യമായ പരിശോധന റിപ്പോർട്ടിന് തടസമാകുന്നു. ഇന്നത്തെ സാഹചരൃത്തിൽ രണ്ടു ജില്ലകൾക്ക് ഒരു ലാബ് എങ്കിലു൦ അനിവാര്യമാണ്. നിലവിൽ നമ്മുടെ സ൦സ്ഥാനത്ത് ഒരാൾ ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടാൽ മരണകാരണം ഭക്ഷ്യവിഷബാധമൂലമാണ് എന്ന് നിയമപരമായി ഉറുപ്പുവരുത്താൻ വലിയ കാലതാമസ൦ എടുക്കുന്നു.