
ശാരീരിക ആരോഗ്യത്തിന് വേണ്ടി മാത്രമല്ല വ്യായാമവും ഡയറ്റും; ഭക്ഷണം ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും സ്വാധീനിക്കും; മികച്ച മാനസികാവസ്ഥയ്ക്ക് ഡയറ്റിൽ ചേർക്കാവുന്ന ചില ഭക്ഷണങ്ങൾ
ശാരീരിക ആരോഗ്യത്തിന് വേണ്ടിയാണ് വ്യായാമവും ഡയറ്റുമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ, ഭക്ഷണം നിങ്ങളുടെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും സ്വാധീനിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിന് സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ മാനസികാവസ്ഥ മികച്ചതാക്കുന്നു.
പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും ലീൻ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഫലപ്രദമാണ്.
മികച്ച മാനസികാവസ്ഥയ്ക്ക് ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാൾനട്ട്, ഫ്ലാക്‌സ് വിത്തുകൾ എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുമെന്നു ഗവേഷണ പഠനങ്ങളും ശുപാർശ ചെയ്യുന്നു.
ക്വിനോവ, ബ്രൗൺ അരി എന്നിങ്ങനെയുള്ള ഹോൾ ഗ്രെയ്‌നുകളിൽ അടങ്ങിയിട്ടുള്ള കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊർജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവർത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാൻ സഹായിക്കും.
മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ നേരിടാൻ വൈറ്റമിൻ സി പോലുള്ള ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്ലതാണ്.
തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കും.
പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമവും യോഗയും ശീലമാക്കുന്നത് നല്ല സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.