പിസിഒഎസ് ഉള്ളവരാണോ ? ഇത്തരക്കാർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

Spread the love

സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ്‌ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ്. ഈ ആരോഗ്യ പ്രശ്നമുള്ള സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്.

അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ, ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല.

എന്നാൽ, ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

വൈറ്റ് ബ്രെഡ്, പാസ്ത, റൈസ് തുടങ്ങി ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. കൂടാതെ ഇവ പിസിഒഎസ് ലക്ഷണങ്ങളെയും വഷളാക്കും.

2. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

ശുദ്ധീകരിച്ച പഞ്ചസാരയും മറ്റും അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

3. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിലെ കൊഴുപ്പും പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് നല്ലതല്ല.

4. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

5. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് അടങ്ങിയ ഭക്ഷങ്ങള്‍

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

6. റെഡ് മീറ്റ്

റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കേണ്ട. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും.

7. കഫീന്‍

ഉയര്‍ന്ന കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹോർമോൺ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും.

8. സോഡ

സോഡ പോലെയുല്ള പഞ്ചസാര ചേർത്ത പാനീയങ്ങളും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും.

9. മദ്യം

പിസിഒഎസ് ഉള്ള സ്ത്രീകളിൽ മദ്യം കരളിന്റെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.