ബാക്കി വരുന്ന ചോറ് കളയരുതേ; രുചികരമായ മസാല ചോര്‍ തയ്യാറാക്കാം

Spread the love

ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ എന്തു ചെയ്യും എന്നത് തലവേദനയാണ്. ഇങ്ങനെ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ മറ്റൊരു വിഭവം ഒരുക്കിയാലോ.. ബാക്കി വന്ന ചോറുകൊണ്ട് മസാല ചോര്‍ ഉണ്ടാക്കാം.

വിരുന്നുകാരൊക്കെ വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ആഘോഷ ദിവസങ്ങള്‍ വന്നാല്‍ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ എന്തു ചെയ്യും എന്നത് തലവേദനയാണ്. ഇങ്ങനെ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ മറ്റൊരു വിഭവം ഒരുക്കിയാലോ.. ബാക്കി വന്ന ചോറുകൊണ്ട് മസാല ചോര്‍ ഉണ്ടാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോറ്- രണ്ട് കപ്പ്
ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്( ആവശ്യമെങ്കില്‍)- അര കപ്പ്
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
പച്ച ഏലയ്ക്ക- രണ്ട്
ഗ്രാമ്പു- മൂന്ന്
കറുവപട്ട- ഒന്ന്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളക്‌പൊടി- അര ടീസ്പൂണ്‍
കായം- അര ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
നാരങ്ങാനീര്- പാകത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ്, കായം, ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ആവശ്യമെങ്കില്‍ മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഇവ ഫ്രൈയായി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നവകൂടി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ ഇളക്കുക. ഇനി ഗരം മസാലയും മുളക്‌പൊടിയും ചേര്‍ത്ത് ഇളക്കാം. മസാല വെന്തു തുടങ്ങിയാല്‍ വേവിച്ചു വച്ച ചോറ് ഇതില്‍ മിക്‌സ് ചെയ്ത് 10 മിനിറ്റ് അടച്ച് ചെറുതീയില്‍ വേവിക്കാം. ഇനി തീയണച്ച് നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കാം.